Saturday January 29th, 2022 - 9:30:am

'തോളോട് തോൾ ചേർന്നു പ്രവർത്തിക്കാം'; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

JB
'തോളോട് തോൾ ചേർന്നു പ്രവർത്തിക്കാം'; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ വൈറസ് വ്യാപന ഭീതിയെത്തുടർന്നു രാജ്യമെങ്ങും ഏർപ്പെടുത്തിയ ലോക്ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തുകയാണ്. ദിവസവും 24 മണിക്കൂറും ഞാനുണ്ടാകും, ആർക്കും എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും കോവിഡ്19നെ കുറിച്ച് എന്തുനിർദേശവും നൽകാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോടു പറഞ്ഞു. നമ്മൾ തോളോടുതോൾ ചേർന്നു പ്രവർത്തിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിഡിയോ കോൺഫറൻസിൽ ആരോഗ്യമന്ത്രാലയം കൊറോണ പ്രതിരോധ നടപടികളെക്കുറിച്ച് ഒരു പ്രസന്റേഷൻ എടുത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിമാർ ഓരോരുത്തരും പ്രധാനമന്ത്രിയുമായി സംസാരിക്കുകയാണ്.

കോവിഡ്19 ബാധിച്ച് മരണം 250 അടുക്കുകയും കേസുകളുടെ എണ്ണം 7400 കഴിയുകയും ചെയ്തതോടെ നേരത്തേ പ്രഖ്യാപിച്ച ഏപ്രിൽ 14ന് ശേഷവും ലോക്ഡൗൺ തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. അതിനിടെ, വിഡിയോ കോൺഫറൻസിൽ മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്തത്. വീട്ടിൽനിർമിച്ച പുനരുപയോഗിക്കാവുന്ന മാസ്കുകൾ ഉപയോഗിക്കണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഈ നിർദേശത്തിനു പ്രചാരണം നൽകാനാണ് പ്രധാനമന്ത്രി മാസ്ക് ധരിച്ചെത്തിയതെന്നാണ് സൂചന.

'ദിവസവും 24 മണിക്കൂറും താന്‍ ലഭ്യമാണ്. ഏത് മുഖ്യമന്ത്രിക്കും എന്നോട് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം.' വീഡിയോ കോണ്‍ഫറന്‍സിന് തുടക്കമിട്ടുക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

Read more topics: prime minister, chief ministers,
English summary
prime minister video conference with chief ministers
topbanner

More News from this section

Subscribe by Email