Sunday September 26th, 2021 - 1:05:pm

പ്രവാസി ക്ഷേമനിധി ഉപയോഗിച്ചുകൂടെ ? ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രവാസികള്‍

suji
പ്രവാസി ക്ഷേമനിധി ഉപയോഗിച്ചുകൂടെ ? ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രവാസികള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും പ്രവാസികള്‍ തിരികെ മടങ്ങാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജോലി നഷ്ടപ്പെട്ട് ശമ്പളം പോലുമില്ലാതെ മാസങ്ങളായി ഗള്‍ഫില്‍ തുടരേണ്ടി വന്നവര്‍ വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും അതിനാല്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചെലവിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രവാസികളുടേതായി നിരവധി ഫണ്ടുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട് ഇത് ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും ഉപയോഗിക്കണമെന്നാണ് പ്രവാസികള്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

ഭക്ഷണത്തിനു പോലും വകയില്ലാതെ ക്യാമ്പുകളിലും മറ്റും ജീവിച്ചവരടക്കമാണ് മടങ്ങിവരാനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ടിക്കറ്റിനു പണമില്ലെന്ന കാരണത്താല്‍ മടക്കയാത്രക്കുള്ള അവസരം നിഷേധിക്കരുതെന്നാണ് തൊഴിലാളികളടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.

 

Read more topics: pravasi, govt, travel expense
English summary
pravasis association says govt had to take travel expense
topbanner

More News from this section

Subscribe by Email