Monday March 30th, 2020 - 12:15:am
topbanner

ഗാന്ധിയും ഗോഡ്‌സെയും ഒത്തുപോകില്ല ; ബിഹാറിലെ വികസനത്തില്‍ ഉണ്ടായിട്ടുള്ള മുരടിപ്പിനെ ചൂണ്ടിക്കാട്ടി നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍

suji
ഗാന്ധിയും ഗോഡ്‌സെയും ഒത്തുപോകില്ല ; ബിഹാറിലെ വികസനത്തില്‍ ഉണ്ടായിട്ടുള്ള മുരടിപ്പിനെ ചൂണ്ടിക്കാട്ടി നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു മേധാവിയുമായ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോര്‍, ബിഹാറിന്റെ വികസനത്തില്‍ ഉണ്ടായിട്ടുള്ള മുരടിപ്പിനെ ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഗാന്ധിയുടെ ആശയങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് നിതീഷ് ജി എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്‌സെയോട് മൃദു സമീപനം ഉള്ളവരോടൊപ്പം ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധിയും ഗോഡ്‌സെയും ഒത്തു പോകില്ല,' പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിത്ഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു കൊണ്ട് പ്രശാന്ത് കിഷോര്‍ ചൊവ്വാഴ്ച പറഞ്ഞു.

ജെഡിയുവില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തെ ചോദ്യം ചെയ്യില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. 'നിതീഷ് ജിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹത്തോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്‍ ചോദ്യം ചെയ്യില്ല, 'പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്നാല്‍ നിതീഷ് കുമാറുമായി തനിക്ക് പ്രത്യയശാസ്ത്രപരമായ വിള്ളലുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബിഹാറിലെ വികസനത്തിന്റെ മന്ദഗതിയെ കുറിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. 'കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബിഹാറില്‍ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് ഞാന്‍ പറയില്ല. എന്നാല്‍ നിങ്ങള്‍ ബിഹാറിനെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ വികസനത്തിന്റെ വേഗം കുറവാണ്, 'പ്രശാന്ത് കിഷോര്‍ പറഞ്ഞു.
'2005 ല്‍ ബിഹാര്‍ ഏറ്റവും ദരിദ്ര സംസ്ഥാനമായിരുന്നു. അത് തുടരുകയാണ്. നിതീഷ് കുമാറിന്റെ ഭരണമാതൃകയെ ചോദ്യം ചെയ്യാന്‍ ആരുമില്ല,' പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 

English summary
prasant koshor criticize nithish kumar
topbanner

More News from this section

Subscribe by Email