Thursday April 2nd, 2020 - 6:08:am
topbanner

ഭാരത് മാതാ കി ജയ് വേണോ , ജിന്ന വാലി ആസാദി വേണോ ; ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

suji
ഭാരത് മാതാ കി ജയ് വേണോ , ജിന്ന വാലി ആസാദി വേണോ ; ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിയ്ക്കുമെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ മനസില്‍ വിഷം നിറക്കുകയും തെറ്റായ വഴിക്ക് നയിക്കുകയുമാണെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയില്‍ ജിന്നവാലി ആസാദി മുദ്രാവാക്യം ഉയര്‍ത്തിയത് തങ്ങള്‍ കണ്ടിട്ടുണ്ട്. ' ഭാരത് മാതാ കി ജയ് വേണോ, ജിന്ന വാലി ആസാദി വേണോയെന്ന് ഡല്‍ഹിയിലെ ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ആം ആദ്മിയും തലസ്ഥാനത്ത് അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ഷഹീന്‍ബാഗ് പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി കൂട്ടുകെട്ടാണ്. കെജ്രിവാളും മനീഷ് സിസോദിയയും പ്രതിഷേധത്തെ പിന്തുണക്കുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരോട് ഡല്‍ഹിയിലെ ജനങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: prakash javadeker, delhi ,politics
English summary
prakash javadeker about delhi politics
topbanner

More News from this section

Subscribe by Email