Thursday August 13th, 2020 - 10:47:pm

ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണം ; എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍

suji
ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണം ; എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍

ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. കഴിഞ്ഞദിവസം രാത്രിയാണ് ബിജെപി എംപി ഭോപ്പാലിലെ കമല നെഹ്‌റു പോലീസ് സ്‌റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ എംപിയുമായി ചര്‍ച്ച നടത്തുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗോഡ്‌സെ അനുകൂല പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ധന്‍ ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്‍ധന്‍ ധാംഗിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തു.

എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ കമലനെഹ്‌റു പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയത്. എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമം.

 

 

Read more topics: pragya singh takur ,congess mla
English summary
pragya singh takur want to file case against congess mla
topbanner

More News from this section

Subscribe by Email