Friday October 22nd, 2021 - 8:25:am

മോദിയുടെ ചിത്രവുമായി 'ലൈ ലാമ' എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകള്‍

akhila
മോദിയുടെ ചിത്രവുമായി 'ലൈ ലാമ' എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി 'ലൈ ലാമ' എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകള്‍ ഡല്‍ഹിയില്‍. മോദിയെ 'നുണയനായ ലാമ' എന്നു വിശേഷിപ്പിച്ചാണ് പോസ്റ്ററുകള്‍. കൈകൂപ്പി നില്‍ക്കുന്ന മോദിയുടെ ചിത്രവുമായി 'ലൈ ലാമ' എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകളാണ് ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മന്ദിര്‍ മാര്‍ഗിന്റെ ജെ - ബ്ലോക് മേഖലയില്‍ പോസ്റ്ററുകള്‍ കണ്ടതിനെതുടര്‍ന്ന് ബിജെപി പരാതിക്കു പിന്നാലെ പൊലീസ് ഇടപെട്ട് ഇവ നീക്കം ചെയ്തു. പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി (ഡിപിഡിപി) നിയമമനുസരിച്ച് കേസും റജിസ്റ്റര്‍ ചെയ്തു.

പോസ്റ്റര്‍ എവിടെയാണ് പ്രിന്റ് ചെയ്തതെന്നതിലുള്‍പ്പെടെ ഒരു തെളിവുകളും ലഭിച്ചിട്ടില്ല. പ്രദേശവാസികളെ പൊലീസ് ചോദ്യം ചെയ്യുകയും സിസിടിവി ക്യാമറകളും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. മധ്യ ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍, ശങ്കര്‍ റോഡ് മേഖലയിലും സമാന പോസ്റ്ററുകള്‍ പതിച്ച നിലയില്‍ കണ്ടിരുന്നവയും നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളിലും പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

Read more topics: posters, prime minister, lie lama
English summary
posters calling prime minister lie lama removed case registered police
topbanner

More News from this section

Subscribe by Email