Monday November 30th, 2020 - 10:20:pm

ഗൗതം ഗംഭീര്‍ എവിടെ ; ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

suji
ഗൗതം ഗംഭീര്‍ എവിടെ ; ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

ഡല്‍ഹി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. ഐടിഒ ഏരിയയിലാണ് ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ് ഡല്‍ഹി നഗരം. ഇതേത്തുടര്‍ന്ന് നഗരവികസ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ മാസം 15 ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. യോഗത്തില്‍ നിന്നും വിട്ടുനിന്ന ഡല്‍ഹി എംപി കൂടിയായ ഗംഭീറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉന്നതതലയോഗത്തിന്റെ സമയത്ത് ഗംഭീര്‍ കൂട്ടുകാര്‍ക്കൊത്ത് ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗംഭീര്‍ കൂട്ടുകാര്‍ക്കൊപ്പം ജിലേബി കഴിച്ച് തമാശ പങ്കിടുന്നതിന്റെ ചിത്രം വന്‍ പ്രതിഷേധമാണ് ഉയര്‍രുന്നത്. ജനങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി പാര്‍ട്ടി ആരോപിച്ചത്.

ഷെയിം ഓണ്‍ യു ഗൗതം എന്ന പേരിലാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രതിഷേധം നടക്കുന്നത്.

 

Read more topics: posters, gautam gambir,delhi
English summary
posters against gautam gambir
topbanner

More News from this section

Subscribe by Email