Saturday April 4th, 2020 - 8:36:pm
topbanner

ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിന്റെ വീഡിയോ പുറത്ത്

suji
ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിന്റെ വീഡിയോ പുറത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലൈബ്രറിയിലെ റീഡിംഗ് ഹാളില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എം എ ,എം ഫില്‍ സെക്ഷനില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദ്യാര്‍ത്ഥികള്‍ ബസ് കത്തിച്ചു എന്ന് മറ്റും ആരോപിച്ചാണ് ഡിസംബര്‍ 15ന് ജാമിയ കാമ്പസ്സില്‍ അക്രമം അഴിച്ചുവിട്ടത്. അതേസമയം പൊലീസ് ബസ്സിന് പെട്രോള്‍ ഒഴിക്കുന്നതിന്റേയും മറ്റും വീഡിയോകള്‍ പുറത്തുവന്നിരുന്നു. കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധമുയര്‍ന്നിരുന്നു.

 

English summary
police violence at jamia university library
topbanner

More News from this section

Subscribe by Email