Monday December 16th, 2019 - 3:21:am
topbanner

ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ സൊമാറ്റോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് പൊലീസ് നോട്ടീസ്

JB
ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ സൊമാറ്റോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് പൊലീസ് നോട്ടീസ്

 ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ചത് ഹിന്ദുവിഭാഗത്തില്‍പ്പെട്ട ആളല്ലാത്തതിനാല്‍ സൊമാറ്റോയ്ക്ക് നല്‍കിയ ഭക്ഷണ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. അമിത് ശുക്ല എന്നയാള്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. അമിത് ട്വിറ്ററിലായിരുന്നു ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഡെലിവറി ബോയ് അല്ലാത്തതിനാല്‍ താന്‍ സൊമാറ്റോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതെന്ന് വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണം കൊണ്ടുവരുന്ന റൈഡറെ മാറ്റാനും ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും സൊമാറ്റോ അമിതിനോട് പറഞ്ഞു. തുടര്‍ന്ന്, ഭക്ഷണം എടുക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും തനിക്ക് ആവശ്യമില്ലെന്ന് സൊമാറ്റോയെ അറിയിച്ചെന്നും അമിത് ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് പൊലീസ് ആണ് ഇയാള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്.

അമിതിന്റെ ട്വീറ്റിന് വളരെ മാന്യമായ മറുപടി ആയിരുന്നു സൊമാറ്റോ നല്‍കിയത്. 'ഭക്ഷണത്തിന് മതമില്ല, ഭക്ഷണമാണ് മതം' - ഇതായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി. 'ഇന്ത്യയുടെ ആശയത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് - അതുപോലെ ഞങ്ങളുടെ വ്യത്യസ്തരായ ഉപഭോക്താക്കളുടെയും പങ്കാളികളുടെയും കാര്യത്തില്‍. ഞങ്ങള്‍ പിന്തുടരുന്ന മൂല്യങ്ങളുമായി ബന്ധപ്പെട്ട് ഒരു ഇടപാട് നഷ്ടമായാല്‍ അതില്‍ ക്ഷമായാചനം നടത്താന്‍ കഴിയില്ല' - സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു.

Read more topics: police notice, to zomato issue,
English summary
police notice to zomato issue
topbanner

More News from this section

Subscribe by Email