Sunday December 8th, 2019 - 2:38:am
topbanner

ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു

suji
ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു

തിയറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ബംഗളൂരുവില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് കേസ്. എഴുന്നേറ്റ് നില്‍ക്കാത്തവരെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇറക്കിവിട്ടതോടെ സംഭവം വിവാദമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേശീയ ഗാനത്തെ അപമാനിച്ചെന്ന് കാണിച്ച് ഒരു കൂട്ടം ആളുകള്‍ക്കെതിരെ സുബ്രഹ്മണ്യ നഗര്‍ പോലീസ് കേസെടുത്തത്. ആരുടേയും പേര് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല. ഒക്ടോബര്‍ 23നാണ് സംഭവം. ദേശീയ ഗാനത്തിനിടെ എഴുന്നേല്‍ക്കാത്തവരെ മറ്റുള്ളവര്‍ ചേര്‍ന്ന് അധിക്ഷേപിക്കുന്ന ദൃശ്യം പ്രചരിച്ചിരുന്നു. പാകിസ്താനി തീവ്രവാദികള്‍ എന്നു വിളിക്കുന്നതും കാണാമായിരുന്നു. തിയറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല തിയറ്ററുകളിലും ഇതു തുടരുന്നുണ്ട് .

English summary
police filed case against who sat in national anthem in theater
topbanner

More News from this section

Subscribe by Email