Friday December 6th, 2019 - 2:15:am
topbanner

ബുള്ളറ്റ് പ്രൂഫ് ; ഒപ്പം സെന്‍സര്‍ പാളികള്‍ ; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഹൈടെക് വാഹനങ്ങള്‍

suji
ബുള്ളറ്റ് പ്രൂഫ് ; ഒപ്പം സെന്‍സര്‍ പാളികള്‍ ; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഹൈടെക് വാഹനങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷയേകുന്നത് ഹൈടെക് വാഹനങ്ങളാണ്. റേഞ്ച് റോവറിന്റെ അതീവ സുരക്ഷാ വകഭേദം സെന്റിനെല്‍ ആണ് ഔദ്യോഗിക വാഹനം. ബിഎംഡബ്ല്യൂ സെവന്‍ സീരിസിന്റെ അതീവ സുരക്ഷാ വകഭേദം. ആകാശ യാത്രയ്ക്ക് ഉപയോഗിക്കുന്നത് ബോയിങ് 777-4000 ഇ ആര്‍ വിമാനം. എയര്‍ഇന്ത്യ വണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാഹനം ഇന്ത്യന്‍ വ്യോമസേനയുടെ ചുമതലയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അത്യാധുനിക സുരക്ഷാ സംവിധാനത്തിലുള്ള സെന്‍സര്‍ പാളികളാണ് കാറിന്റെ സവിശേഷത. സ്‌ഫോടനങ്ങളെ അതിജീവിക്കുന്ന ബുള്ളറ്റ് പ്രൂഫും പ്രതിരോധനത്തിനായി സായുധ കവചവും ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറുമുണ്ട്. അപകട ഘട്ടത്തില്‍ പരിക്കേല്‍ക്കാതെ പുറത്ത് കടക്കാന്‍ എമര്‍ജന്‍സി വാതിലുമുണ്ട്. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന സെന്‍സര്‍ ടയറുകളാണ് ഉള്ളത്. പൊട്ടിത്തെറി അതിജീവിത്താന്‍ ശേഷിയുള്ള ഇന്ധന ടാങ്കും . നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ മികച്ച ഡ്രൈവര്‍മാരാണ് വാഹനം നിയന്ത്രിക്കുന്നത്.

30 ഓളം വാഹനങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാകുക. ഇതില്‍ ഏതാനും കാറുകള്‍ ജാമറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചവയാണ്. സുരക്ഷാ വിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പുറമേ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്ഥ സംഘം, വിവിഐപിയെ അനുഗമിക്കുന്ന മാധ്യമ സംഘം എന്നിവരും വാഹന വ്യൂഹത്തിലുണ്ടാകും. കൂടാതെ ഡോക്ടര്‍മാരടക്കമുള്ള ആംബുലന്‍സ് സംവിധാനവും ഒപ്പമുണ്ടാകും.

പ്രധാനമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിന് സഞ്ചരിക്കാന്‍ ആധുനിക സൗകര്യങ്ങളുള്ള മെഴ്‌സിഡിസ് ബെന്‍സിന്റെ സ്പിന്റര്‍ വാനും ഇലക്ട്രോണിക് കൗണ്ടര്‍ മെഷര്‍ വാഹനമായി ടാറ്റ സഫാരിയും ഉണ്ടാരും വാഹ വ്യൂഹത്തില്‍ .

Read more topics: pm modi,car
English summary
pm modi car specialities
topbanner

More News from this section

Subscribe by Email