Thursday January 23rd, 2020 - 4:57:am
topbanner

പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ലെന്നും അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

suji
പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ലെന്നും അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ലെന്നും അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തുമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിഐ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സൂചിപ്പിച്ചാണ് മോദിയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തീരുമാനങ്ങള്‍ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാന്‍ ഇന്ത്യയ്ക്ക് എഴുപത് വര്‍ഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ പറ്റിയായിരുന്നു മോദിയുടെ പരാമര്‍ശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിലനില്‍ക്കുന്നത് ശക്തമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു. ഫ്രാന്‍സില്‍, പാരിസിലുള്ള യുനെസ്‌കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

Read more topics: pm modi, new india
English summary
pm modi about new india
topbanner

More News from this section

Subscribe by Email