Wednesday June 19th, 2019 - 11:11:pm
topbanner
topbanner

വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം വിമാനത്തിലുണ്ടായിരുന്ന 13പേരും മരിച്ചതായി സ്ഥിരീകരണം

Raji Mejo
 വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം വിമാനത്തിലുണ്ടായിരുന്ന 13പേരും മരിച്ചതായി സ്ഥിരീകരണം

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും മരിച്ചതായി സ്ഥിരീകരണം. തകര്‍ന്നു വീണ സ്ഥലത്തു നടന്ന പരിശോധനയിലാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

അസമിലെ ജോഹട്ടില്‍ നിന്ന് അരുണാചലിലെ മേചുകയിലേക്ക് പുറപ്പെട്ട എ. എന്‍ 32 വിമാനം ജൂണ്‍ മൂന്നിനാണ് കാണാതാകുന്നത്. പുറപ്പെട്ട സ്ഥലത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയായി കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.ഇവിടെ നടന്ന രക്ഷാദൗത്യത്തിന് ഒടുവിലാണ് വിമാനത്തിലുണ്ടായിരുന്നു പതിമൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചത്.വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന വിവരം വ്യോമസേന തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.

വിമാന അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യോമ പോരാളികളെ ആദരിക്കുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിന്‍, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍.

 

English summary
A plane carrying aircraft carrying 13 Indian crew members
topbanner

More News from this section

Subscribe by Email