Thursday August 13th, 2020 - 11:26:pm

റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം ; വിശദീകരണം നല്‍കി ആന്ധ്രാപ്രദേശ് സർക്കാർ

Anusha unni
റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം ;  വിശദീകരണം നല്‍കി ആന്ധ്രാപ്രദേശ് സർക്കാർ

അമരാവതി: റേഷൻ കാർഡിൽ യേശുക്രിസ്തുവിന്റെ ചിത്രം ചേർത്ത് വെട്ടിലായി ആന്ധ്രാപ്രദേശ് സർക്കാർ. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് അധികൃതർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വദ്‌ലാമുരു ഗ്രാമത്തിലെ റേഷന്‍ ഡീലറായ മ൦ഗാദേവിയുടെ ഭര്‍ത്താവാണ് ഇതിനു പിന്നില്‍ എന്നാണ് ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ടിഡിപി പാര്‍ട്ടി അംഗമായ ഇദ്ദേഹം ആശയപ്രചരണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്‌തെന്നും വൈഎസ്‌ആര്‍സിപി സര്‍ക്കാര്‍ വ്യക്തമാക്കി.

ഇയാള്‍ കടുത്ത ടിഡിപി അനുഭാവിയാണെന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളല്ലെന്നും സംഭവത്തില്‍ നടപടിയെടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2016- ല്‍ ഇയാള്‍ റേഷന്‍കാര്‍ഡിനു മേല്‍ സായി ബാബയുടെ ചിത്രവും 2017- ലും 18- ലും ബാലാജിയുടെ ഫോട്ടോയും പ്രിന്റ് ചെയ്തിരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞു.

Read more topics: amaravathi, ration card
English summary
picture of Jesus Christ on a ration card; Andhra Government gave the explanation
topbanner

More News from this section

Subscribe by Email