Wednesday February 26th, 2020 - 4:23:pm
topbanner

മോദിക്ക് ചരിത്രം അറിയില്ല; ഗാന്ധി കുടുംബത്തെക്കുറിച്ച് തെറ്റായ ധാരണയാണ് മോദിക്കെന്ന് പി.സി ചാക്കോ

RA
മോദിക്ക് ചരിത്രം അറിയില്ല; ഗാന്ധി കുടുംബത്തെക്കുറിച്ച് തെറ്റായ ധാരണയാണ് മോദിക്കെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി:ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. ഗാന്ധി കുടുംബത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ആദ്യകുടുംബമായ ഗാന്ധികുടുംബത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെറ്റായ അഭിപ്രായമാണുള്ളതെന്നും പി.സി ചാക്കോ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പ്രധാനമന്ത്രി ബഹിരാകാശത്തെ ഇന്ത്യന്‍നേട്ടത്തെ സംബന്ധിച്ച്‌ ഏറെ സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഇന്നത്തെനിലയിലെത്തിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആസൂത്രണവും നേതൃപാടവുമാണ്. നരേന്ദ്രമോദിക്ക് ചരിത്രമറിയില്ല.

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ എന്തായിരുന്നു ഇവിടത്തെ അവസ്ഥ ഹരിതവിപ്ലവത്തിലൂടെയും ധവളവിപ്ലവത്തിലൂടെയും ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചത് നെഹ്റുവിന്റെ കാലത്താണ്. അതിനാല്‍ നെഹ്റുവിന്റെയും ഗാന്ധി കുടുംബത്തിന്റെയും സംഭാവനകള്‍ മായ്ച്ചുകളയാനാകില്ല- പി.സി. ചാക്കോ കൂട്ടിച്ചേര്‍ത്തു.

English summary
pc chako critized modi gandhi family
topbanner

More News from this section

Subscribe by Email