Wednesday September 23rd, 2020 - 7:18:pm

ബിജെപി വലിയ ഒറ്റക്കക്ഷി ആയാലും മോദി പ്രധാനമന്ത്രിയാകില്ല ; പവാര്‍

suji
ബിജെപി വലിയ ഒറ്റക്കക്ഷി ആയാലും മോദി പ്രധാനമന്ത്രിയാകില്ല ; പവാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണ അധികാരത്തിലെത്തില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. മോദി ഇനി പ്രധാനമന്ത്രി കസേരയിലിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള സീറ്റുകളൊന്നും ബിജെപിയ്ക്ക് ലഭിക്കാന്‍ പോകുന്നില്ല. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല, പവാര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അധികാരം പിടിക്കാന്‍ ബിജെപി മറ്റുപാര്‍ട്ടികളുടെ പിന്തുണ തേടിയാല്‍ അവര്‍ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് നിര്‍ദ്ദേശിക്കില്ല. മറ്റുപേരുകളാകും മുന്നോട്ട് വെക്കുകയെന്നും അദ്ദേഹം വ്ക്തമാക്കി.
മഹാരാഷ്ട്രയില്‍ 48 സീറ്റുകളും ബിജെപി സഖ്യം നേടുമെന്ന അമിത് ഷായുടെ അവകാശ വാദത്തെ പവാര്‍ കളിയാക്കി. അദ്ദേഹത്തിന് തെറ്റ് പറ്റിയതാണ്, പവാര്‍ പറഞ്ഞു.

Read more topics: pawar, pm modi
English summary
pawar about next pm
topbanner

More News from this section

Subscribe by Email