Saturday November 28th, 2020 - 5:26:am

ഗജ ചുഴലിക്കാറ്റ് തകര്‍ത്ത വീട് പുതുക്കി പണിയാന്‍ മറ്റൊരു വഴിയും കണ്ടില്ല ; പതിനായിരം രൂപയ്ക്ക് മകനെ വിറ്റു

suji
ഗജ ചുഴലിക്കാറ്റ് തകര്‍ത്ത വീട് പുതുക്കി പണിയാന്‍ മറ്റൊരു വഴിയും കണ്ടില്ല ; പതിനായിരം രൂപയ്ക്ക് മകനെ വിറ്റു

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കി പണിയുന്നതിന് പണം കണ്ടെത്താനായി മാതാപിതാക്കള്‍ 12 വയസ്സുള്ള സ്വന്തം മകനെ പതിനായിരം രൂപയ്ക്ക് വിറ്റു. തഞ്ചാവൂരിലെ പട്ടുകോട്ടയ്ക്ക് അടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാതാപിതാക്കള്‍ വിറ്റതിനെ തുടര്‍ന്ന് അടിമവേല ചെയ്യുകയായിരുന്നു കുട്ടി. പോലീസാണ് മോചിപ്പിച്ചത്. ബി ചന്ദു എന്നയാളാണ് കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്താന്‍ കുട്ടിയെ വാങ്ങിയത്. 15 ദിവസമായി കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ ഡിസംബര്‍ 22 നാണ് പോലീസ് മോചിപ്പിച്ചത്.

അടിമവേലയില്‍ നിന്ന് രക്ഷിച്ച കുട്ടിയെ പോലീസ് നാഗപട്ടണം സബ് കളക്ടര്‍ ഓഫീസില്‍ ഏല്‍പ്പിച്ചു. കളക്ടറുമായി സംസാരിച്ചപ്പോഴാണ് ഗജയില്‍ വീട് നഷ്ടപ്പെട്ടതു പുതുക്കി പണിയാന്‍ മാതാപിതാക്കള്‍ കുട്ടിയെ വിറ്റ വിവരം അറിഞ്ഞത്. ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റി. നാഗോര്‍ പോലീസ് ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .

Read more topics: parents, sold, tamil nadu
English summary
parents sold 12 year boy in tamil nadu
topbanner

More News from this section

Subscribe by Email