Tuesday March 31st, 2020 - 10:52:pm
topbanner

സിഎഎ വിരുദ്ധ റാലിക്കിടെ വേദിയില്‍ ഒരു യുവതി 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളിച്ച സംഭവം ; സംഘാടകര്‍ക്ക് പോലീസ് നോട്ടീസ് ; മകളുടെ പ്രവൃത്തി തെറ്റെന്ന് പിതാവ്, വിമര്‍ശിച്ച് ഒവൈസി

suji
സിഎഎ വിരുദ്ധ റാലിക്കിടെ വേദിയില്‍ ഒരു യുവതി 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളിച്ച സംഭവം ; സംഘാടകര്‍ക്ക് പോലീസ് നോട്ടീസ് ; മകളുടെ പ്രവൃത്തി തെറ്റെന്ന് പിതാവ്, വിമര്‍ശിച്ച് ഒവൈസി

വ്യാഴാഴ്ച ബെംഗളൂരില്‍ സംഘടിപ്പിച്ച സിഎഎ വിരുദ്ധ റാലിക്കിടെ വേദിയില്‍ ഒരു യുവതി 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് പലതവണ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. മുദ്രാവാക്യം വിളിച്ച യുവതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റാലിയില്‍ പങ്കെടുത്ത ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അമുല്യ ലിയോന എന്ന സ്ത്രീ മുദ്രാവാക്യം വിളിച്ചപ്പോള്‍ അതൃപ്തി പ്രകടിപ്പിക്കുകയും യുവതിക്ക് തന്റെ എ.ഐ.എം.ഐ.എം പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 'ഈ ആളുകള്‍ക്ക് ഭ്രാന്താണ്,' അദ്ദേഹം പിന്നീട് ദേഷ്യത്തോടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അവര്‍ക്ക് രാജ്യത്തോട് ഒരു സ്‌നേഹവുമില്ല.' 'ഞാന്‍ ഇതിനെ അപലപിക്കുന്നു. ഇത്തരത്തിലുള്ള പ്രവൃത്തി ഒരിക്കലും അനുവദിക്കില്ല.'

കര്‍ണാടകയിലെ ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയിലെ പ്രാദേശിക നേതാവാണ് അമുല്യ ലിയോനയുടെ പിതാവ്. മകളുടെ പ്രവൃത്തി തികച്ചും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
pakistan zindabad slogan at bengaluru anti caa event controversy
topbanner

More News from this section

Subscribe by Email