Tuesday June 2nd, 2020 - 1:48:pm

ഒറ്റപ്പെട്ടുപൊയ അതിഥി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ല ; ഈ ലോക്ക്ഡൗണ്‍ ക്രൂരതയെന്ന് ഉവൈസി

suji
ഒറ്റപ്പെട്ടുപൊയ അതിഥി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ല ; ഈ ലോക്ക്ഡൗണ്‍ ക്രൂരതയെന്ന് ഉവൈസി

രാജ്യത്തെ ഭൂരിഭാഗം വരുന്ന അതിഥിതൊഴിലാളികളുടെ ക്ഷേമം പാടെ അവഗണിച്ചുകൊണ്ടുള്ള ലോക്ഡൗണ്‍ ക്രൂരതയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. കൊവിഡ് 19നെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുന്ന സംഭവത്തിന് പിന്നാലെയാണ് കേന്ദ്രര്‍ക്കാറിനെ വിമര്‍ശിച്ച് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

' അതിഥി തൊഴിലാളികളെ യാത്രചെയ്യാന്‍ വിടുകയും മറ്റുള്ളവരെ വിടാതിരിക്കുകയും ചെയ്യുന്നു, ഇത് എന്തുതരം ലോക്ഡൗണാണ്' അദ്ദേഹം ചോദിച്ചു.

'എന്തുതരം ഏകീകൃത നയമാണിത്. ഡല്‍ഹിയിലെ അതിഥി തൊഴിലാളികളെ ബസ്സുകളില്‍ നിറച്ച് വിടുന്നു. അതേസമയം തെലങ്കാനയില്‍ ഒറ്റപ്പെട്ടുപ്പോയ അതിഥി സംസ്ഥാനതൊഴിലാളുകള്‍ക്ക് റേഷന്‍കാര്‍ഡോ ബാങ്ക് അക്കൗണ്ടോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നും തന്നെയില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പിയിലേയും ബീഹാറിലേയും പശ്ചിമബംഗാളിലേയും സര്‍ക്കാറുകള്‍ ഒറ്റപ്പെട്ടുപൊയ അതിഥി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഉവൈസി പറഞ്ഞു.

 

Read more topics: owaisy , lock down, central govt
English summary
owaisy says against lock down
topbanner

More News from this section

Subscribe by Email