Thursday August 13th, 2020 - 11:42:pm

രഹസ്യാന്വേഷണ പിഴവിന് മോദി മറുപടി പറയണം ; എത്ര മന്ത്രിമാര്‍ രാജിവച്ചെന്ന് ഒവൈസി

suji
രഹസ്യാന്വേഷണ പിഴവിന് മോദി മറുപടി പറയണം ; എത്ര മന്ത്രിമാര്‍ രാജിവച്ചെന്ന് ഒവൈസി

രഹസ്യാന്വേഷണ പിഴവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവും എംപിയുമായ ഒവൈസി. ഭീകരാക്രമണത്തിന് വഴിവെച്ച രഹസ്യാന്വേഷണ പിഴവില്‍ മോദി സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഒവൈസി ചോദിച്ചു. എത്ര മന്ത്രിമാര്‍ രാജിവെച്ചെന്ന് നരേന്ദ്ര മോദി പറയണമെന്നും ഒവൈസി പരിഹസിച്ചു. രാഷ്ട്രീയ, നയതന്ത്ര പരാജയത്തിനും മോദി രാജ്യത്തോട് മറുപടി പറയണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌ഫോടനത്തിന് ആവശ്യമായ ആര്‍ഡിഎക്‌സ് എവിടെ നിന്നാണ് എത്തിയതെന്ന് മോദി ചോദിച്ചു. സ്‌ഫോടനം നടത്തിയ ചാവേറിന്റെ ഡിഎന്‍എ എവിടെയാണെന്നും ഒവൈസി ചോദിച്ചു. രാജ്യത്തിന്റെ ശത്രുക്കള്‍ നമ്മുടെയും ശത്രുക്കളാണ്. രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിനാണ് മുന്‍തൂക്കമെന്നും രാജ്യാതിര്‍ത്തിയും പരമാധികാരവും വിഷയമാകുമ്പോള്‍ ഇക്കാര്യങ്ങള്‍ക്ക് യാതൊരു സന്ധിയുമില്ലെന്നും ഒവൈസി വ്യക്തമാക്കി.

 

Read more topics: owaisy,modi
English summary
owaisy against modi in teerror attack
topbanner

More News from this section

Subscribe by Email