Monday April 6th, 2020 - 12:04:am
topbanner

നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെത്തന്നെ തിരിഞ്ഞ് കൊത്തും ; ഡല്‍ഹി അക്രമണത്തില്‍ മോദിയെ വിമര്‍ശിച്ച് ഉവൈസി  

suji
നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെത്തന്നെ തിരിഞ്ഞ് കൊത്തും ; ഡല്‍ഹി അക്രമണത്തില്‍ മോദിയെ വിമര്‍ശിച്ച് ഉവൈസി   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയിലെ അക്രമത്തില്‍ ബിജെപി നേതാവ് കപില്‍മിശ്രയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. മോദി വളര്‍ത്തുന്ന പാമ്പുകള്‍ തിരിച്ച് മോദിയെ തന്നെ കൊത്തുന്ന സമയം വരുമെന്ന് ഉവൈസി പറഞ്ഞു.'പ്രധാനമന്ത്രി മോദി, ഞങ്ങള്‍ക്ക് നിങ്ങളോട് ഒന്നേ പറായാനുള്ളൂ, നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെത്തന്നെ തിരിഞ്ഞ് കൊത്തും', അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന സംഭവത്തിന് ഉത്തരവാദി കപില്‍ മിശ്രയാണ് ഉവൈസി പരോക്ഷമായി കുറ്റപ്പെടുത്തി.

' ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ ഒരാളുടെ പ്രേരണപ്രരണയുടെ ഫലമാണ് ഈ കലാപം. പൊലിസിന്റെ പങ്കിനെക്കുറിച്ചും ഇപ്പോള്‍ വ്യക്തമായ തെളിവുകളുണ്ട്. ആ മുന്‍ എം.എല്‍.എ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. കലാപം അവസാനിപ്പിക്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. മറിച്ചാണെങ്കില്‍ ഇത് വ്യാപിക്കും,' ഉവൈസി പറഞ്ഞു.

ഡല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു.

English summary
owaisy against kapil misra and modi
topbanner

More News from this section

Subscribe by Email