Monday October 21st, 2019 - 3:22:am
topbanner

സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കേ സാധാരണക്കാര്‍ക്കോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്ന് ഒവൈസി

suji
സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കേ സാധാരണക്കാര്‍ക്കോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്ന് ഒവൈസി

രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഈ ഘട്ടത്തില്‍ സാധാരണ ജോലിക്കാരായവര്‍ക്കാണോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്ന് ഒവൈസി ചോദിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയില്‍ നികുതിയിളവ് നല്‍കിയും സര്‍വീസ് ഫീസുകള്‍ കുറച്ചും ആര്‍ക്കാണ് സഹായം ചെയ്യേണ്ടത്? വലിയ ബിസിനസുകാര്‍ക്കാണോ അതോ നിങ്ങള്‍ക്കാണോ? ആര്‍ക്കാണ് ആശ്വാസം വേണ്ടത്? വലിയ വ്യവസായികള്‍ക്കാണോ അതോ സാധാ തൊഴിലാളികള്‍ക്കാണോ എന്നും ഒവൈസി ചോദ്യങ്ങള്‍ ഉന്നയിച്ചു.

കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ വ്യക്തമാക്കി.

Read more topics: owaisy ,corporate tax cut
English summary
owaisy against corporate tax cut
topbanner

More News from this section

Subscribe by Email