Thursday October 17th, 2019 - 3:27:am
topbanner

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണം ; ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

suji
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണം ; ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു കമ്മീഷനെ കാണുക. കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി, എസ്പി, സിപിഎം നേതാക്കള്‍ ചന്ദ്രബാബു നായിഡുവിനൊപ്പം ഉണ്ടാകും. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്ന ആവശ്യവും സംഘം ഉന്നയിക്കും. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്.

ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട്.

 

English summary
opposition party leaders met election commission today
topbanner

More News from this section

Subscribe by Email