Thursday August 13th, 2020 - 10:53:pm

200 ഉം കടന്നു കുതിക്കും ഉള്ളി വില

Anusha Aroli
200 ഉം കടന്നു കുതിക്കും ഉള്ളി വില

ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് ഉള്ളി വില കിലോക്ക് 200 രൂപ. രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബെംഗളൂരുവിലാണ് ഉള്ളി വില ആദ്യമായി ഇരട്ട ശതകത്തിലെത്തിയത്. വരും ദിവസങ്ങളിലും ഉള്ളി വില വര്‍ധിക്കുമെന്നാണ് മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തെ മറ്റ് നഗരങ്ങളിലും ഉള്ളി വില ഉടന്‍ 200 തൊടുമെന്നും ഉപഭോഗ സംസ്ഥാനമായ കേരളത്തിലടക്കം വലിയ വില വര്‍ധനവുണ്ടാകുമെന്നാണ് മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനോട് പാര്‍ലിമെന്റില്‍ ഉള്ളി വില വര്‍ധനയെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും തന്റെ വീട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ലെന്നുമായിരുന്നുള്ള പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു.

കാലാവസ്ഥ മാറ്റവും വിളനാശവും മൂലം രാജ്യത്ത് 50 ശതമാനത്തോളം ഉള്ളിയുടെ ഉത്പ്പാദനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിളവെടുപ്പിനിടെയുണ്ടായ കനത്ത മഴയും ഉത്പ്പാദനത്തെ ബാധിക്കുകയായിരുന്നു.

Read more topics: onion price, crocess ,200 kg
English summary
onion price crocess 200 kg
topbanner

More News from this section

Subscribe by Email