Saturday September 19th, 2020 - 9:08:am

കണ്ണു തട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം ; സംഭവം യുപിയില്‍

suji
കണ്ണു തട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം ; സംഭവം യുപിയില്‍

കണ്ണു തട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ കുഞ്ഞിന്റെ രക്ഷിതാക്കള്‍ ടെറസിലായിരുന്നു. ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീഴുന്നതിനിടയില്‍ കഴുത്തില്‍ കെട്ടിയിരിക്കുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാതാപിതാക്കള്‍ എത്തിയപ്പോള്‍ കണ്ടത് ചരട് കുരുങ്ങി കിടക്കുന്ന കുട്ടിയെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചേങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ കുട്ടികള്‍ കറുത്ത ചരട് കഴുത്തില്‍ കെട്ടിയാല്‍ കണ്ണു തട്ടില്ല എന്നുള്ളത് ഉത്തര്‍പ്രദേശിലെ വിശ്വാസമാണ്. എന്നാല്‍ സമാനമായ സംഭവം കഴിഞ്ഞവര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടി ഉറങ്ങുകയായിരുന്നെന്നും എങ്ങനെയാണ് വീണതെന്ന് അറിയില്ലെന്നും ഒരു വയസുകാരന്റെ പിതാവ് പറഞ്ഞു.

 

Read more topics: one year child ,died, up,parents
English summary
one year child died in up
topbanner

More News from this section

Subscribe by Email