Tuesday January 28th, 2020 - 1:08:pm
topbanner

മുടിയും താടിയും നരപ്പിച്ച് യുവാവിന്റെ ആള്‍മാറാട്ടം; ഒടുവില്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

JB
മുടിയും താടിയും നരപ്പിച്ച് യുവാവിന്റെ ആള്‍മാറാട്ടം; ഒടുവില്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ പാസ്പോര്‍ട്ടുമായി എത്തി ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച യുവാവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടി. മുടിയും താടിയും നരപ്പിച്ച് വൃദ്ധനെന്ന് തോന്നിക്കുന്ന രീതിയില്‍ കണ്ണടയും ധരിച്ച് വിമാനത്താവളത്തിലെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേല്‍ (32) ആണ് തലമുടിയും താടിയും വെളുപ്പിച്ച് വീല്‍ചെയറില്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. 81 വയസുള്ള അമ്രിക് സിങ് എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ടുമായാണ് യുവാവ് യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെ വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്ന് യുവാവ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കാതെ പരിഭ്രമത്തോടെ യുവാവ് സംസാരിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്.

'വിമാനത്താവളത്തിലെത്തിയ ഇയാള്‍ ഒറ്റനോട്ടത്തില്‍ വൃദ്ധനെന്ന് തോന്നിച്ചെങ്കിലും തൊലിയുടെ ഘടന യുവാവിന്റേത് പോലെയായിരുന്നു. പ്രായം മറച്ചുവെക്കാനായി പവര്‍ ഇല്ലാത്ത കണ്ണടയും ധരിച്ചിരുന്നു. ആള്‍മാറാട്ടം നടത്തിയതായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി'- ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read more topics: one arrest, in airport,
English summary
one arrest in airport
topbanner

More News from this section

Subscribe by Email