Saturday October 19th, 2019 - 10:08:am
topbanner

ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു

RA
ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ച്‌ ട്രെയിനിന് തീപിടിച്ചു മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൗറ-ജഗ്ദല്‍പുര്‍ സമലേശ്വരി എക്സ്പ്രസിനാണ് തീപിടിച്ചത്. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്സ്പ്രസിന് തീപിടിക്കുകയും പാളംതെറ്റുകയും ചെയ്തത്.

 സാഗര്‍, ഗൗരി നായിഡു, സുരേഷ് എന്നീ റെയില്‍വേ ജീവനക്കാരാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. റായഗഡ ജില്ലയില്‍ സിങ്കപുര്‍-കേതഗുഡ സ്റ്റേഷനുകള്‍ക്കിടയില്‍വെച്ച്‌ നടന്ന കൂട്ടിയിടിയില്‍ തീവണ്ടിയുടെ രണ്ടു കോച്ചുകള്‍ പാളംതെറ്റി.

തീവണ്ടിയുടെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. എന്‍ജിന്‍ ബോഗിയില്‍നിന്ന് വേര്‍പെടുകയും ചെയ്തു.സംഭവത്തില്‍ സിങ്കപുര്‍, കേതഗുഡ സ്റ്റേഷന്‍ മാസ്റ്റര്‍മാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: odisha, train accident, death
English summary
odisha train accident death
topbanner

More News from this section

Subscribe by Email