Tuesday October 15th, 2019 - 7:45:am
topbanner

ഡ്യൂട്ടി സമയത്ത് ടിക് ടോക്ക് വീഡിയോ എടുത്ത നഴ്‌സുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

RA
ഡ്യൂട്ടി സമയത്ത് ടിക് ടോക്ക് വീഡിയോ എടുത്ത നഴ്‌സുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ഭുവനേശ്വര്‍:  ഡ്യൂട്ടിക്കിടെ  ഇരുന്ന് ആശുപത്രിയിലിരുന്ന് ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍. ഒഡീസയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ വച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്ത് നിന്ന് നഴ്സുമാര്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു.നഴ്‌സുമാരുടെ ടിക് ടോക് വീഡിയോ വൈറലായതോടെയാണ് നടപടി ഉണ്ടാകുന്നത്. നഴ്സുമാരുടെ വീഡിയോ വൈറലായതോടെ പലരും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് നഴ്സുമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: nurse, tiktok video, viral govt
English summary
nurse tiktok video viral govt
topbanner

More News from this section

Subscribe by Email