Monday October 21st, 2019 - 3:06:am
topbanner

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വസതി പൊളിച്ചുനീക്കാന്‍ നോട്ടീസ്

JB
ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വസതി പൊളിച്ചുനീക്കാന്‍ നോട്ടീസ്

ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യ വസതി പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്‍കി. അമരാവതിയില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്ന വസതിക്കു മുന്നിലാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ക്യാപിറ്റല്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (എപിസിആര്‍ഡിഎ) നോട്ടീസ് പതിച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു സാധാരണക്കാരന്‍ അനധികൃത നിര്‍മ്മാണം നടത്തിയാല്‍ സ്വീകരിക്കുന്ന നടപടി മാത്രമേ ചന്ദ്രബാബു നായിഡുവിന്റെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി ജഗന്‍ മോഗന്‍ റെഡ്ഡി പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്‍ മോഗന്‍ റെഡ്ഡിയും രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ടിഡിപി പ്രതികരിച്ചു.

എയര്‍ കോസ്റ്റ ഉടമയായ ലിംഗമനേനി രമേശനില്‍നിന്നും ലീസിലെടുത്ത കെട്ടിടത്തിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്നത്. കൃഷ്ണ നദി തീരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്നു കാണിച്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് എപിസിആര്‍ഡിഎ വ്യക്തമാക്കി.

Read more topics: notice to, chandra babu naidu,
English summary
notice to chandra babu naidu
topbanner

More News from this section

Subscribe by Email