Sunday April 5th, 2020 - 2:56:am
topbanner

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

JB
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പൗരത്വ നിയമ ഭേദഗതി നിയമത്തിൽ പ്രമേയം പാസാക്കാൻ കേരള നിയമസഭക്ക് അവകാശമില്ലെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരായാണ് നോട്ടീസ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിയമസഭയുടെ അവകാശത്തിന്മേലുള്ള കൈ കടത്തൽ എന്ന് ചൂണ്ടിക്കാട്ടി കെ സി ജോസഫാണ് സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡിസംബർ 31നായിരുന്നു രവിശങ്കർ പ്രസാദിന്റെ പരാമർശം. പൗരത്വ വിഷയത്തിൽ നിയമം നിർമിക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്നും നിയമനിർമാണത്തിന് സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ലെന്നുമായിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം. മുഖ്യമന്ത്രി നല്ലൊരു നിയമോപദേശകനെവച്ച് ശരിയായ നിയമവശം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച ഒ രാജഗോപാൽ എംഎൽഎയെ രവിശങ്കർ പ്രസാദ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

English summary
notice to central minister ravishanker prasad
topbanner

More News from this section

Subscribe by Email