Saturday March 6th, 2021 - 4:46:am

പൗരത്വ ഭേദഗതി നിയമം മഹാരാഷ്ട്രയിലും നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് മന്ത്രി

suji
പൗരത്വ ഭേദഗതി നിയമം മഹാരാഷ്ട്രയിലും നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് മന്ത്രി

മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു വ്യക്തമാക്കി സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. നിതിന്‍ റാവത്ത്. ഈ നിയമം ഇന്ത്യയെന്ന ആശയത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞങ്ങളുടെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. ഈ നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിരാണെന്നു ഞങ്ങളുടെ പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നയം എന്താണോ അതു തങ്ങള്‍ പിന്തുടരും എന്നായിരുന്നു മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹേബ് തൊറാട്ട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ഇതിനിടെയാണ് മഹാരാഷ്ട്രയിലെ നിലപാട് കോണ്‍ഗ്രസ് അറിയിച്ചത്.

 

English summary
not support citizenship amendment bill in maharashtra says minister
topbanner

More News from this section

Subscribe by Email