Friday December 6th, 2019 - 11:23:am
topbanner

വിവാഹത്തിന് വരണം, സമ്മാനങ്ങള്‍ വേണ്ട, പകരം മോദിയ്‌ക്കൊരു വോട്ട്; പ്രധാനമന്ത്രിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച വിവാഹ ക്ഷണക്കത്ത് വൈറല്‍

suji
 വിവാഹത്തിന് വരണം, സമ്മാനങ്ങള്‍ വേണ്ട, പകരം മോദിയ്‌ക്കൊരു വോട്ട്; പ്രധാനമന്ത്രിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച വിവാഹ ക്ഷണക്കത്ത് വൈറല്‍

വിവാഹത്തിന് പോകുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കാന്‍ എന്തെങ്കിലും സമ്മാനങ്ങള്‍ കൊണ്ടുപോകാറുണ്ട്. ചിലര്‍ ഇത് കൊടുക്കേണ്ടി വന്ന ദുഃഖത്തോടെയാകും സമ്മാനം കൈമാറുന്നത്. എന്നാല്‍ ഹൈദരാബാദ് സ്വദേശിയായ ഈ 27കാരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആ വിഷമം വേണ്ട. കാരണം വിവാഹത്തിന് വരുന്നവര്‍ സമ്മാനങ്ങളുമായി വരേണ്ടെന്ന് മുകേഷ് റാവു യാന്‍ഡെ ആഗ്രഹിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പകരം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വോട്ട് ചെയ്യണമെന്നാണ് മുകേഷ് ആവശ്യപ്പെടുന്നത്. ഇത് രേഖപ്പെടുത്തിയ യുവാവിന്റെ വിവാഹ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. '2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയ്ക്ക് ഒരു വോട്ട് നല്‍കുകയാണ് ഞങ്ങള്‍ക്കുള്ള സമ്മാനം', കത്ത് വ്യക്തമാക്കുന്നു.

മോദിയെ പിന്തുണയ്ക്കുന്നതിനാലാണ് മുകേഷ് ക്ഷണക്കത്ത് ഇപ്രകാരം അടിച്ചത്. അതിഥികള്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നത് ആയിരിക്കുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇത്തരത്തില്‍ കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ വിമുഖത ഉണ്ടായി. എന്നാല്‍ തെലങ്കാന പവര്‍ ജനറേഷന്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ മുകേഷ് പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഉറച്ചതോടെയാണ് കാര്‍ഡ് അച്ചടിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ ടിആര്‍എസിനെ പിന്തുണച്ചെങ്കിലും കേന്ദ്രത്തില്‍ നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകണമെന്ന് മുകേഷ് അഭിപ്രായപ്പെടുന്നു. രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ഈ ചെറുപ്പക്കാരന്റെ നിലപാട്.

 

Read more topics: gift, vote, wedding card viral
English summary
no gift insted vote for modi wedding card viral
topbanner

More News from this section

Subscribe by Email