Tuesday December 1st, 2020 - 3:01:pm

ബിജെപിയ്ക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായിട്ടില്ല ; ജനം ആര്‍ക്കു വോട്ട് ചെയ്യണമെന്ന് കെജ്രിവാള്‍

suji
ബിജെപിയ്ക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായിട്ടില്ല ; ജനം ആര്‍ക്കു വോട്ട് ചെയ്യണമെന്ന് കെജ്രിവാള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നത് ആരോഗ്യകരമായ ജനാധിപത്യത്തിലേക്ക് നയിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നറിയാതെ ജനങ്ങള്‍ എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക? സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാനാണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. നിങ്ങളുടെ വോട്ടുകള്‍ എനിക്ക് നല്‍കുകയാണെങ്കില്‍ ഞാനാവും അടുത്ത മുഖ്യമന്ത്രി. ഇതുപോലെ ധൈര്യത്തോടെ ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ? ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്', കെജ്‌രിവാള്‍ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദിയാണെന്ന ബി.ജെ.പിയുടെ പ്രസാതാവനക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. 'എന്നെ കണ്ടാല്‍ തീവ്രവാദിയെപ്പോലെയുണ്ടോ? ഞാന്‍ തീവ്രവാദിയാണെങ്കില്‍ തീര്‍ച്ചയായും എനിക്ക് വോട്ട് ചെയ്യരുത്. പക്ഷേ, ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ആ പാര്‍ട്ടിക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുക. എന്നെ തീവ്രവാദിയെന്ന് മുദ്രകുത്താനും ഷാഹീന്‍ബാഗിലെ പ്രതിഷേധം രാഷ്ട്രീയവല്‍ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇങ്ങനെയല്ല നമ്മള്‍ മത്സരിക്കേണ്ടത്', അദ്ദേഹം പറഞ്ഞു.

 

Read more topics: bjp, cm candidate ,delhi,kejriwal
English summary
no bjp cm candidate in delhi criticize kejriwal
topbanner

More News from this section

Subscribe by Email