Tuesday October 15th, 2019 - 7:11:am
topbanner

അടുത്ത ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളില്‍ എന്‍ ഡി എ വിജയിക്കും; നിതിഷ് കുമാര്‍

JB
അടുത്ത ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളില്‍ എന്‍ ഡി എ വിജയിക്കും; നിതിഷ് കുമാര്‍

പാട്‌ന: അടുത്ത ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളില്‍ എന്‍ ഡി എ വിജയിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. ബിജെപി - ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കുഴപ്പിത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ (യുണൈറ്റഡ്) സംസ്ഥാന കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാര്‍ട്ടി ദേശീയപ്രസിഡന്റ് കൂടിയായ അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'2010 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വീണ്ടും കാണും. ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമോയെന്ന് സന്ദേഹിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍, 243 സീറ്റുകളില്‍ 206 സീറ്റുകളിലും ഞങ്ങള്‍ വിജയിക്കും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഉറപ്പായും 200 സീറ്റുകള്‍ക്ക് മുകളില്‍ വിജയിക്കും.' - നിതിഷ് കുമാര്‍ പറഞ്ഞു.

ജെഡിയു - ബിജെപി ബന്ധം മികച്ച രീതിയില്‍ നന്നായി മുന്നോട്ടു പോകുകയാണെന്നും നിതിഷ് കുമാര്‍ പറഞ്ഞു. ചിലര്‍ ഈ സഖ്യത്തില്‍ അനുചിതമായ എന്തോ ഉണ്ടെന്ന് സംശയിക്കുന്നുണ്ട്, എന്നാല്‍ അത് ശരിയല്ല. അങ്ങനെ വിചാരിക്കുന്നവര്‍ അവരെ തന്നെയാണ് പ്രശ്‌നത്തിലാക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

English summary
nitheesh kumar talking about bihar
topbanner

More News from this section

Subscribe by Email