Wednesday April 8th, 2020 - 9:10:pm
topbanner

2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല, ബാങ്കുകള്‍ക്ക് ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍

suji
2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല, ബാങ്കുകള്‍ക്ക് ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍

ദിവസങ്ങളായി രാജ്യത്ത് പ്രചരിക്കുന്ന ഒരു കാര്യമാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുവാന്‍ പോവുന്നു എന്നത്. എന്നാല്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ബാങ്കുകള്‍ അത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി വിശദീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുവാഹത്തിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുമായും വ്യവസായികളുമായി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു മന്ത്രി.

ഇന്ത്യന്‍ ബാങ്കും എസ്ബിഐയും തങ്ങളുടെ എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതുക്കെ പതുക്കെ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

 

English summary
nirmala seetaraman says 2000 notes not being phases out
topbanner

More News from this section

Subscribe by Email