Thursday May 28th, 2020 - 3:12:am

നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി

RA
നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി സാങ്കേതിക കാരണങ്ങള്‍ മൂലംനിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടിവേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.

ഡല്‍ഹി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതാണ് വധശിക്ഷ വൈകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മറുപടി നല്‍കിയത് ഏറ്റുമുട്ടലിന് ഇടയാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ഇരുസഭകളും തടസപ്പെട്ടു.

English summary
nirbhayacase vekkayanaidu response
topbanner

More News from this section

Subscribe by Email