Friday September 25th, 2020 - 9:22:am

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

suji
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ മരണവാറണ്ട് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും തീഹാര്‍ ജയിലധികൃതരുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളിലൊരാളായ പവന്‍ഗുപതയുടെ അഭിഭാഷകന്‍ എ.പി സിംഗ് കേസില്‍ നിന്ന് പിന്മാറിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം പകരക്കാരനെ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പവന്‍ഗുപ്തയുടെ രക്ഷിതാക്കള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ലീഗല്‍ സെല്‍ അതോറിറ്റിയിലെ അഭിഭാഷകന്‍ രവി ഖാസിയെ കോടതി തന്നെ നിയോഗിക്കുകയായിരുന്നു. ഒരാള്‍ക്ക് പോലും നിയമസഹായം ലഭിക്കാതെ പോകരുതെന്നും കോടതി നിരീക്ഷിച്ചു. കേസ് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും, വധശിക്ഷക്കെതിരെ കുറ്റവാളികളുടെ ബന്ധുക്കളും നേരത്തെ പട്യാല ഹൗസ് കോടതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു.

 

English summary
nirbhaya case death warrant plea consider court
topbanner

More News from this section

Subscribe by Email