Monday February 24th, 2020 - 2:43:pm
topbanner

നിര്‍ഭയ കേസ് ; മുകേഷ് സിംഗിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

suji
നിര്‍ഭയ കേസ് ; മുകേഷ് സിംഗിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച അപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിധി പറയുന്നത്. ജഡ്ജിമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസില്‍ വാദം കേട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതികളെ ഏകാന്തതടവിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് മുകേഷ് സിംഗിന് വേണ്ടി ഹാജരായ അഡ്വ. അഞ്ജന പ്രകാശ് വാദിച്ചു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത്തിന് ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രതികളില്‍ ഒരാളായ രാം സിംഗ് ജയിലില്‍ കൊല്ലപ്പെട്ടതാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍ ഇത് ആത്മഹത്യയാക്കുകയായിരുന്നു.

എന്നാല്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ നടപടി ചോദ്യം ചെയ്യാനാകില്ലെന്ന് കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അത് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരമാണ്. മാത്രമല്ല ആവശ്യമായ എല്ലാ രേഖകളും അദ്ദേഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തത് ധൃതി പിടിച്ചാണെന്ന വാദവും അദ്ദേഹം ഖണ്ഡിച്ചു.

 

English summary
nirbaya case supreme court verdict in mukesh singh plea today
topbanner

More News from this section

Subscribe by Email