Tuesday July 14th, 2020 - 7:23:am

നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ ; നാലു പേരും ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പല തവണ ശിക്ഷിക്കപ്പെട്ടു ; റിപ്പോര്‍ട്ടുകളിങ്ങനെ

suji
 നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ ; നാലു പേരും ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പല തവണ ശിക്ഷിക്കപ്പെട്ടു ; റിപ്പോര്‍ട്ടുകളിങ്ങനെ

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്ഷയ് കുമാര്‍ സിംഗ് (31), പവന്‍ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയുമാണ് സമ്പാദിച്ചത്. മുകേഷിനെ ജോലികള്‍ക്ക് നിയോഗിച്ചിരുന്നില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാലുപേരും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വിനയ് 11 തവണയും പവന്‍ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ കഴിയുമ്പോള്‍ പഠിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. 2016ല്‍ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. 2015ല്‍ വിനയ് ഡിഗ്രിക്കു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.
ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാല്‍ ദയാഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ ശിക്ഷ നീട്ടിവച്ചിരിക്കുകയാണ് .

 

Read more topics: nirbaya case , convict,jail, case,money
English summary
nirbaya case convicts jail details
topbanner

More News from this section

Subscribe by Email