Wednesday January 27th, 2021 - 11:05:am

മഹാരാഷ്ട്രയില്‍ 552 പുതിയ കൊവിഡ് രോഗികള്‍; സ്ഥിതി ഗുരുതരം

suji
മഹാരാഷ്ട്രയില്‍ 552 പുതിയ കൊവിഡ് രോഗികള്‍; സ്ഥിതി ഗുരുതരം

മുംബൈയില്‍ ഇന്ന് 456 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4200 കടന്നു. സംസ്ഥാനത്താകെ 552 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്.
മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ച 4200 പേരില്‍ 2,724 പേരും മുംബൈയില്‍നിന്നാണ്. ധാരാവിയില്‍ 20 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്രയില്‍ 12 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 223 ആയി.

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Read more topics: maharashtra, covid, spread
English summary
new cases in maharashtra
topbanner

More News from this section

Subscribe by Email