Friday December 6th, 2019 - 11:40:pm
topbanner

വിദഗ്ദ്ധ ചികിത്സയ്ക്കായി നവാസ് ഷെരീഫിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

RA
വിദഗ്ദ്ധ ചികിത്സയ്ക്കായി നവാസ് ഷെരീഫിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലാഹോര്‍ : പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫി (69) നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നവാസ് ഷെരീഫിന് ലാഹോര്‍ ഹൈക്കോടതി നാലാഴ്ചത്തെ വിദേശയാത്ര അനുവദിച്ചതോടെയാണ് ഹൈ എന്‍ഡ് എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ഇന്നലെ ലണ്ടനിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇളയ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫും പേഴ്സണല്‍ ഡോക്ടര്‍ അദ്നാന്‍ ഖാനുമാണ് ഷെരീഫിനൊപ്പം കൂടെയുണ്ടായിരുന്നു. എയര്‍ ആംബുലന്‍സില്‍ തീവ്രപരിചരണ വിഭാഗവും ഓപ്പറേഷന്‍ തിയേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരും പാരാമെഡിക്കുകളും അടങ്ങുന്ന സംഘവും വിമാനത്തിലുണ്ടായിരുന്നത്.

ചികിത്സയ്ക്കായി ലണ്ടനിലെത്തിയ ഷെരീഫിനെ ഹരേലി സ്ട്രീറ്റ് ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സയ്ക്കായി യുഎസിലേക്ക് മാറ്റാമെന്നും പിഎംഎല്‍എന്‍ വക്താവ് മറിയം ഔറാന്‍സെബ് പിടിഐയോട് പറഞ്ഞു.

Read more topics: navassherif, london, hospital
English summary
navassherif london hospital
topbanner

More News from this section

Subscribe by Email