Thursday September 24th, 2020 - 1:18:am

ഹൈദരാബാദ് പൊലീസ് വെടിവയ്പ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു

jb
 ഹൈദരാബാദ് പൊലീസ് വെടിവയ്പ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. നേരത്തെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വെടിവയ്പില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും കമ്മീഷന്‍ അംഗങ്ങളെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലാണ് വസ്തുതാ അന്വേഷണം നടത്തുന്നത്. ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തും കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.

അതേസമയം, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ശക്തമാണ്. പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് വരെ നാല് പേരുടെയും മൃതദേഹം സംസ്‌കരിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം വീഡിയോയും ഹൈക്കോടതിക്ക് കൈമാറണം. പൊലീസ് വെടിവയ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന ഹൈക്കോടതിയില്‍ ഒന്‍പത് ഹര്‍ജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. പൊലീസ് വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

 

English summary
national human rights investigating hydrabad encounter
topbanner

More News from this section

Subscribe by Email