Tuesday October 22nd, 2019 - 3:11:pm
topbanner

ദേശീയപാത വികസനത്തിൽ കേരളത്തോട്​ വിവേചനമില്ലെന്ന്​ നിതിൻ ഗഡ്​കരി

RA
ദേശീയപാത വികസനത്തിൽ കേരളത്തോട്​ വിവേചനമില്ലെന്ന്​ നിതിൻ ഗഡ്​കരി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരളത്തോട്​ വിവേചനമില്ലെന്ന്​ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്​കരി. കേരളത്തിന്​ ദേശീയപാത വികസനം വളരെ പ്രധാനപ്പെട്ടതാണ്​. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന്​ നീക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണ്​. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്​ ചില നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ട്​ വെച്ചിട്ടുണ്ട്​. ഇത്​ പരിഗണിക്കുമെന്നും ഗഡ്​കരി പറഞ്ഞു.

ദേശീയ പാത വികസനത്തിനായി മറ്റ്​ സംസ്ഥാനങ്ങളെക്കാള്‍ മൂന്നിരട്ടി പണം കേരളത്തിന്​ നല്‍കുന്നുണ്ടെന്നും ഗഡ്​കരി വ്യക്​തമാക്കി.നീതി ആയോഗ്​ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിതിന്‍ ഗഡ്​കരിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തുവെന്ന് ഗഡ്കരി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തില്‍ മൂന്നോ നാലോ മടങ്ങ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

അതുകൊണ്ട് പ്രൊജക്ടുകള്‍ സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോള്‍ രണ്ട് വരി പാതയില്‍ നിന്ന് ആറ് വരിയിലേക്കാണ് മാറുന്നത്. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ചര്‍ച്ച ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കൂടികാഴ്​ചയിലാണ്​​ ദേശീയപാതാ വികസനം സംബന്ധിച്ച്‌​ നിതിന്‍ ഗഡ്​കരി കേരളത്തിന്​ ഉറപ്പുകള്‍ നല്‍കിയത്​. ദേശീയപാത വികസനുവമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ഗഡ്​കരിയുമായി ചര്‍ച്ച ചെയ്​തുവെന്നും പരിഹാരമുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും​ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.നേരത്തെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട്​ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന്​ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
national highway gadkari meeting
topbanner

More News from this section

Subscribe by Email