Tuesday February 25th, 2020 - 5:11:am
topbanner

നാസിക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി ; 30 ഓളം പേരെ രക്ഷിച്ചു

suji
നാസിക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി ; 30 ഓളം പേരെ രക്ഷിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഓട്ടോയിലിടിച്ച ബസ് കിണറിലേക്ക് മറിഞ്ഞാണ് അപകടം. മുപ്പതോളം പേരെ രക്ഷപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. യാത്രക്കിടെ ടയര്‍ പൊട്ടിത്തെറിച്ച ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു. ഇതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്.

മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്ന് കാല്‍വനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നാസിക് എസ്.പി അര്‍ഥി സിങ് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും അറിയിച്ചു.

 

Read more topics: nasik bus accident, death, save, well
English summary
nasik bus accident 20 died
topbanner

More News from this section

Subscribe by Email