Monday September 16th, 2019 - 12:09:pm
topbanner
Breaking News
jeevanam

പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ ഉദ്ഘാടനം നിര്‍വഹിച്ചു

RA
 പ്രധാനമന്ത്രി നരേന്ദ്രമോദി  ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ ഉദ്ഘാടനം നിര്‍വഹിച്ചു

മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ഇരുനൂറു വര്‍ഷത്തെ പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായാണ് നരേന്ദ്രമോദി ബഹ്റൈനില്‍ എത്തിയത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

42 കോടി അമേരിക്കന്‍ ഡോളര്‍ ചിലവു വരുന്ന നവീകരണ പ്രവര്‍ത്തനമാണ് വ്യാപാരി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ മനാമയില്‍ തയ്യാറാകുന്നത്. ഹിന്ദു വിവാഹ ഹാളും, എക്സിബിഷന്‍ സെന്ററും അടങ്ങുന്ന പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. 45000 ചതുരശ്ര അടിയില്‍ പൂര്‍ത്തിയാകുന്ന ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തന്മാരില്‍ 80 ശതമാനം പേരെ ഉള്‍ക്കൊള്ളാനാകും.

Read more topics: narendramodi, beharin, visit
English summary
narendramodi beharin visit
topbanner

More News from this section

Subscribe by Email