മഹാരാഷ്ട്ര വികാസ് അഘാടി സര്‍ക്കാരിലെ പുതിയ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ നാനാ പട്ടോളെയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി കിസാന്‍ കാതോര് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പട്ടോളെയെ സ്പീക്കറാകാനൊരുങ്ങുന്നത്. ഞായറാഴ്ച രാവിലെയാണ് കിസാന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കിസാന്‍ കാതോറിനെ കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നിയമിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക നിര്‍ദേശ പ്രകാരം കാതോറിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു.
വിദര്‍ഭയിലെ സകോളി മണ്ഡലത്തെയാണ് പട്ടോളെ പ്രതിനിധീകരിക്കുന്നത്. കാതോര് മുര്‍ബാദ് എം.എല്‍.എയാണ്.