Saturday May 30th, 2020 - 4:51:pm

ലോക്ക് ഡൗണ്‍ സമയത്ത് കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടയ്ക്കാമെന്ന് വിജയ് മല്യ

JB
ലോക്ക് ഡൗണ്‍ സമയത്ത് കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടയ്ക്കാമെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടക്കാമെന്ന അഭ്യര്‍ത്ഥനയുമായി വീണ്ടും മദ്യ വ്യവസായി വിജയ് മല്യ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കടമെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമനോട് അഭ്യര്‍ഥിച്ചത്.

’കിഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാം. എന്നാല്‍, പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാവണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍ തിരികെ നല്‍കാന്‍ തയാറാവുകയും വേണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ തന്റെ അഭ്യര്‍ഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു’- വിജയ് മല്യ ട്വീറ്റ് ചെയ്തു.

English summary
my loan amount will be paid says vijay malya
topbanner

More News from this section

Subscribe by Email