Friday September 20th, 2019 - 10:00:pm
topbanner
Breaking News
jeevanam

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ തുടര്‍ന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്നു

RA
 മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ തുടര്‍ന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്നു


ലഖ്‌നൗ: മുത്തലാഖ് ചൊല്ലിയ ശേഷവും വീട്ടിൽ തുടർന്ന  യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്നു. മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ തുടര്‍ന്ന സയീദ(22)​യെയാണ്  അഞ്ച് വയസുള്ള മകള്‍ നോക്കി നില്‍ക്കയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്.

 ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍,​ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന പൊലീസ് യുവതിയോട് അതേ വീട്ടില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. യു.പിയിലെ ശ്രാവസ്തി ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മുംബയില്‍ കഴിയുന്ന യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. എന്നാല്‍,​ ഭര്‍ത്താവിനൊപ്പം തുടരാനും ആഗസ്റ്റ് 15 ന് ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാക്കാനും പൊലീസ് പറയുകയായിരുന്നു.

എന്നാൽ ഭർതൃ വീട്ടുകാർ യുവതിയോട് വീട് വിട്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സയീദ തയായറാകാതായതോടെയാണ്  കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Viral News

Read more topics: muthalaq, murder, case
English summary
muthalaq murder case
topbanner

More News from this section

Subscribe by Email