Thursday June 4th, 2020 - 10:47:am

അന്ന് തന്നെ മുസ്ലീങ്ങളെ അങ്ങോട്ടയച്ചിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

suji
അന്ന് തന്നെ മുസ്ലീങ്ങളെ അങ്ങോട്ടയച്ചിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 1947 ല്‍ത്തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് പറഞ്ഞയക്കേണ്ടതായിരുന്നു എന്നാണ് ഗിരിരാജ് സിങിന്റെ പരാമര്‍ശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

' നമ്മള്‍ നമ്മളെത്തന്നെ രാജ്യത്തിന് സമര്‍പ്പിക്കേണ്ട സമയമാണിത്. 1947 ല്‍ ജിന്ന ഇസ്‌ലാമിക് രാഷ്ട്രത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. നമ്മുടെ പൂര്‍വ്വികര്‍ക്കു സംഭവിച്ച വലിയ വീഴ്ചയ്ക്കുള്ള വിലയാണ് നമ്മളിപ്പോള്‍ നല്‍കുന്നത്. ആ സമയത്ത് തന്നെ മുസ്‌ലിം സഹോദരന്മാരെ അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടുവരുകയും ചെയ്തിരുന്നെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാവുമായിരുന്നില്ല' ഗിരിരാജ് സിങ് പറഞ്ഞു.

ഭാരതീയര്‍ക്ക് ഇവിടെ അഭയം കിട്ടിയില്ലെങ്കില്‍ അവരെവിടെ പോകുമെന്നും സിങ് ചോദിച്ചു.

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ അവഹേളിച്ച് ഗിരിരാജ് സിങ് രംഗത്തെത്തിയിരുന്നു. ഷാഹീന്‍ ബാഗ് സമരത്തിനെതിരെ സിങ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
ഷഹീന്‍ബാഗ് സമരം ഒരു പ്രക്ഷോഭമല്ല. ഒരു കൂട്ടം ചാവേറുകള്‍ ഇവിടെ വളരുകയാണ്. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്' എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്.

 

 

 

Read more topics: muslims, pakistan ,union minister
English summary
muslims should have been sent to pakistan in 1947 says union minister
topbanner

More News from this section

Subscribe by Email