ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എന്‍.ആര്.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും എന്‍.പി.ആര് നടപടികള്‍ നിറുത്തിവയ്ക്കാന്‍ ഉത്തരവ് ഉണ്ടാകണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഈ മാസം പത്താം തീയതിയാണ് പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഏതാണ്ട് 40,000 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാറിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് സ്റ്റേ ചെയ്യണം എന്നാണ് ലീഗിന്റെ ആവശ്യം
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്.